വയനാട് കൊളഗപ്പാറ ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്

ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക് കൊളഗപ്പാറ എക്‌സ് സര്‍വീസ് കോളനിക്ക് സമീപം ആള്‍ട്ടോ കാറും ഒമ്‌നിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്. ഒമ്‌നിയില്‍ ബത്തേരി സ്വദേശികളായ ഉമ്മര്‍,ഉസ്മാന്‍,മാത്യു,രാജു എന്നിവരാണ് ഉണ്ടായിരുന്നത്.കാറിലുണ്ടായിരുന്ന കാരാപ്പുഴ സ്വദേശികളായ ഇടച്ചേരിതോട്ടത്തില്‍ ബിനു, ഭാര്യ ഷെറിന്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയില്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒമ്‌നിയിലുണ്ടായിരുന്ന രണ്ടുപേരെ ഫയര്‍ഫോഴ്‌സെത്തി…

Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.പ്രചാരണ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്‌.ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തില്‍.രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

Read More

നാളെ വൈദ്യുതി മുടങ്ങുന്ന വയനാട്ടിലെ സ്ഥലങ്ങൾ

നാളെ വൈദ്യുതി മുടങ്ങുന്ന വയനാട്ടിലെ സ്ഥലങ്ങൾ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* മൊയ്തുട്ടിപ്പടി ഭാഗത്ത് നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ* മടക്കിമല, മുരണിക്കര എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.  

Read More

ആസ്റ്റർ വയനാടിൽ ഇ എൻ റ്റി ക്യാമ്പ്

ആസ്റ്റർ വയനാടിൽ ഇ എൻ റ്റി ക്യാമ്പ് പ്രശസ്ത ഇഎൻറ്റി സർജൻ ഡോ. സി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇഎൻറ്റി ക്യാമ്പ് ഏപ്രിൽ 12 നു ആസ്റ്റർ വയനാടിൽ. തലകറക്കം, വിട്ടുമാറാത്ത തലവേദന, രക്തരഹിത ശസ്ത്രക്രിയകൾ, ഉറക്കത്തിലെ താളപ്പിഴകൾ , കൂർക്കംവലി, പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ് എന്നിവക്കും കോസ്മെറ്റിക് ഇഎൻറ്റി , ഫേഷ്യൽ റെജുവിനേഷൻ തുടങ്ങിയവ ആവശ്യമായവർക്കും ക്യാമ്പിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 04936 287 001 ൽ വിളിക്കുക.

Read More

2205 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 33,621 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 143, കൊല്ലം 206, പത്തനംതിട്ട 82, ആലപ്പുഴ 119, കോട്ടയം 165, ഇടുക്കി 39, എറണാകുളം 137, തൃശൂർ 202, പാലക്കാട് 60, മലപ്പുറം 249, കോഴിക്കോട് 391, വയനാട് 37, കണ്ണൂർ 227, കാസർഗോഡ് 148 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,621 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,10,283 പേർ ഇതുവരെ…

Read More

കൊവിഡ് മുക്തമായി; സച്ചിൻ തെൻഡുൽക്കർ ആശുപത്രി വിട്ടു

  കൊവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സച്ചിൻ തെൻഡുൽക്കർ ഡിസ്ചാർജായി. സച്ചിൻ തന്നെയാണ് വീട്ടിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാർച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസങ്ങൾക്ക് ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തനിക്ക് വേണ്ടി പ്രാർഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനും സച്ചിൻ നന്ദി അറിയിച്ചു.

Read More

റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചേത്തയ്ക്കൽ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇവർ സുഹൃത്തിനൊപ്പമാണ് കുളിക്കാനിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന ദുർഗാദത്ത് മൊബൈൽ ഫോൺ എടുക്കാനായി കരയിലേക്ക് കയറി തിരികെ വന്നപ്പോഴാണ് പാറയുടെ ഉള്ളിൽ ശബരിയും ജിത്തുവും കുടുങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ മരിച്ചിരുന്നു.

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 28.98 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര്‍‌ ചികിത്സയിലുണ്ട്. അമേരിക്കയില്‍ മൂന്ന് കോടി പതിനാറ് ലക്ഷം രോഗബാധിതരുണ്ട്. 5.71 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.41 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.​ ബ്ര​സീലില്‍ 24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍…

Read More

‘മൂന്നാഴ്ച്ച നിര്‍ണ്ണായകം’; ജനങ്ങള്‍ ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്ബയിനിലേക്ക് മടങ്ങണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. വരുന്ന മൂന്നാഴ്ച്ച കേരളത്തിന് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ ജനങ്ങള്‍ കൂട്ടംകൂടിയിട്ടുണ്ട്. അതിനാല്‍ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഇന്നലെ മാത്രം 3500 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്ബയിനിലേക്ക് മടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. എല്ലാവരും സോപ്പ്, മാസ്‌ക്…

Read More

മൻസൂറിന്റെ കൊലപാതകം: മുഖ്യപ്രതി ഷിനോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷിനോസിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഡിവൈഎഫ്‌ഐ നേതാവ് സുഹൈൽ അടക്കമുള്ള 12 പ്രതികൾ ഒളിവിലാണ്.

Read More