ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 28.98 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര്‍‌ ചികിത്സയിലുണ്ട്.

അമേരിക്കയില്‍ മൂന്ന് കോടി പതിനാറ് ലക്ഷം രോഗബാധിതരുണ്ട്. 5.71 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.41 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.​ ബ്ര​സീലില്‍ 24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്​ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യം. 3,37,364 പേ​രാ​ണ്​ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​ത്.
ഇന്ത്യയില്‍ ഇന്നലെ ഒരുലക്ഷത്തി ഇരുപത്തിയാറായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊമ്ബത് ലക്ഷം കടന്നു. 684 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.66 ലക്ഷമായി ഉയര്‍ന്നു.