ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം പിന്നിട്ടു. 5,76,410 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15,62,021 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിനാല് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. അമേരിക്കയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം കടന്നു. 2,93,358 പേർ മരിച്ചു.തൊണ്ണൂറ് ലക്ഷം പേർ മാത്രമാണ് രോഗമുക്തി നേടിയത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ച് മാസത്തിനുശേഷം ആദ്യമായി 27,000ത്തിൽ താഴെയായി. നിലവിൽ 3.83 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1,41,398 പേർ മരിച്ചു.
The Best Online Portal in Malayalam