ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 44,236,898 ലക്ഷം കടന്നു. ഇതുവരെ ആകെ മരണം 1,171,337 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 7,023 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
459,020 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ വൈറസ് ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 32,444,162 ആയി. നിലവില്‍ ചികിത്സയിലുള്ളത് 10,620,714 പേരാണ്. 79.887 പേരുടെ നില അതീവ ഗുരുതരമായി ഇപ്പോഴും തുടരുകയാണ്.