കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയതായി സ്മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകുകയും കൊറോണ പരിശോധന നടത്തുകയും വേണം- സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.