സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ എത്തിച്ചു. കർശന സുരക്ഷ ഒരുക്കിയാണ് തിരുവനനന്തപുരത്ത് നിന്നും ശിവശങ്കറെ കൊച്ചിയിലെത്തിച്ചത്.
ഇഡി ഓഫീസിന്റെ മതിൽ ചാടിക്കടന്ന് ഇതിനിടക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ ഡി സംഘത്തിനൊപ്പം ചേർന്നിരുന്നു.
ശിവശങ്കറുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇ ഡിയുടെ അറസ്റ്റിന് പിന്നാലെ കസ്റ്റംസും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തും.