മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തിലാണ് തുടരുന്നതെന്നും കരസേന ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭിജിത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. മകൾ ശർമ്മിഷ്ഠ മുഖർജിയും പിതാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡല്‍ഹിയിലെ കരസേന ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്. തലച്ചോറിനുള്ളില്‍ രക്തം കട്ട പിടിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ കോവിഡ് രോഗബാധയും സ്ഥിരീകരിച്ചിരുന്നു
എന്നാൽ ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അഭ്യൂഹങ്ങളെ മകന്‍ അഭിജിത് മുഖര്‍ജിയും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും വിമര്‍ശിച്ചു. അച്ഛന്‍ ചികിത്സയോട് ചെറുതായി പ്രതികരിക്കുന്നുണ്ടെന്ന് അഭിജിത് മുഖര്‍ജി ട്വീറ്റ് ചെയ്തു.