തിംഫു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍
കോവിഡ് ബാധിതരെ കണ്ടെത്താനും രോഗവ്യാപനം തടയാനും 5 മുതല്‍ 21 ദിവസം വരെയായിരിക്കും ലോക്ഡൗണ്‍ എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്‌കൂളുകളും ഓഫീസുകളും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും.വിദേശത്തുനിന്ന് ഭൂട്ടാനിലെത്തിയ 27കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം.