കോഴിക്കോട് : കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ ഇന്ന് അടിയന്തര യോഗം. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചേക്കും. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് കോഴിക്കോട്ടാണ്. 883 പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 820 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഇന്നലെ 433 കേസുകളാണ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം 760 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 233 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതോടെ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളിലും കൊവിഡ് സ്ഥിതി രൂക്ഷമാണ്.
ഓണക്കാലത്തിന് ശേഷമാണ് ജില്ലയില്‍ കൊവിഡ് വ്യാപനത്തോത് വര്‍ധിച്ചത്. കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.