കോഴിക്കോട്: കൊവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോണ്‍സ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂര്‍- കക്കോടി, പെരുമണ്ണ- ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒന്‍പത് ടീമുകളെ നിയോഗിച്ചു.
താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാര്‍ബര്‍, വടകര, അഴിയൂര്‍, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം- കല്ലാച്ചി, ആയഞ്ചേരി, കക്കട്ടില്‍, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂര്‍, മേപ്പയ്യൂര്‍, പയ്യോളി, അരിക്കുളം ടൗണ്‍, മൂടാടി ടൗണ്‍, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്പോണ്‍സ് ടീമിനെ ഏര്‍പ്പെടുത്തിയ മറ്റ് കേന്ദ്രങ്ങള്‍.