കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ 43 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. രണ്ട് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ അടച്ചു. രോഗ വ്യാപനം കൂടിയതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഇന്നലെ സ്ഥിരീകരിച്ച 110 ആളുകളില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൌണാണ്.