കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി

കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ തൂണേരിയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 600 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് മെമ്പര്‍മാരും ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൂണേരിയില്‍ ഇതോടെ 97 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.