സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11006 ആയി ഉയർന്നു

രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്ത് നിന്നും 98 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 15 ആരോഗ്യ പ്രവർത്തകർക്കും ഐടിബിബി, ബി എസ് എഫ് ഒരോരുത്തർക്കും ഏഴ് കെ എസ് സി ജവാൻമാർക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഷൈജുവാണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9

133 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ6, കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9. കഴിഞ്ഞ 24 മണിക്കൂറിനുടെ 16642 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് നിലവിൽ 6029 പേരാണ് ചികിത്സയിൽ കഴിയുന്നത്