കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 109 പേരാണ് കോഴിക്കോടും മലപ്പുറത്തെയും ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലായി 82 പേരും മലപ്പുറം ജില്ലയിൽ 27 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 23 പേരുടെ നില ഗുരുതരമാണ്. മൂന്ന് പേർ വെന്റിലേറ്ററിലാണ്. 81 പേർ സുഖം പ്രാപിച്ച് വരുന്നു.
വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിന് വന്നവർ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ എല്ലാവരും തന്നെ നിരീക്ഷണത്തിൽ പോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ദൂബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റും അടക്കം 18 പേർ അപകടത്തിൽ മരിച്ചു