ഒടിടി റിലീസിനൊരുങ്ങി ടൊവിനോ ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’
ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് വിവിധ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കി. കോവിഡ് ലോക്ഡൗണിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ ചോര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ചിത്രം ഓണം റിലീസായി എത്തിക്കാനാണ് ശ്രമം. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായി ചിത്രം എത്തിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്….