പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായ. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ചെന്നിത്തലയുടെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലവും നെഗറ്റീവാണ്
ഡിസംബർ 23നാണ് പ്രതിപക്ഷ നേതാവിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിക്കുകയും പരിശോധനയിൽ പോസിറ്റീവാകുകയുമായിരുന്നു.