പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത സുൽത്താൻ ബത്തേരി യു ഡി എഫ്‌ കൺവെൻഷനിൽ മാധ്യമപ്രവർത്തകന്‌ നേരെ കയ്യേറ്റം

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത സുൽത്താൻ ബത്തേരി യു ഡി എഫ്‌ കൺവെൻഷനിൽ മാധ്യമപ്രവർത്തകന്‌ നേരെ കയ്യേറ്റം.യോഗത്തിൽ ബഹളമുണ്ടാക്കിയ ആളെ കോൺഗ്രസ്‌ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ്‌ ഒരുകൂട്ടമാളുകൾ റിപ്പോർട്ടർ ടിവി ക്യാമറാമാൻ മനു ദാമോദറിനെ കയ്യേറ്റം ചെയ്തത്‌.ദൃശ്യങ്ങൾ എടുക്കുന്നത്‌ തടസ്സപ്പെടുത്തിയ പ്രവർത്തകർ അസഭ്യം പറയുകയും ഫോൺ തട്ടിതെറിപ്പിക്കുകയും ചെയ്തു.സംഭവത്തിൽ ബത്തേരി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്‌ കമ്മറ്റി ചെയർമ്മാൻ കെ കെ എബ്രഹാം അപലപിച്ചു.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്ഭാരവാഹികൾവാർത്താക്കുറിപ്പിൽ അറിയിച്ചു.