നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ

നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ മുട്ടില്‍ : പരിയാരം വെള്ളൂര്‍ക്കാവില്‍ ഫാത്വിമ ഹജ്ജുമ്മ (76) നിര്യാതയായി. ഭര്‍ത്താവ് ഹംസ. മക്കള്‍: ആഇശ (ദുബൈ), ഖദീജ (പെരിന്തല്‍മണ്ണ), ശംസുദ്ദീന്‍, പരേതനായ നൂറുദ്ദീന്‍, സൈദലവി, ഷിഹാബുദ്ദീന്‍, ഹസൈനാര്‍, നൗഷാദ്, നിസാമുദ്ദീന്‍. മരുമക്കള്‍: ആഇശ, മുഹമ്മദ് ഈസ, അബ്ദുല്ല ഈസ (ദുബൈ), ഹംസ പെരിന്തല്‍മണ്ണ, സീനത്ത്, സജ്ന, മറിയം, ഖദീജ, ഫെബിന്‍ ഷെസ്്‌ലിയ.

Read More

കൽപ്പറ്റയിൽ നല്ലത് വയനാട്ടുകാർ തന്നെയെന്ന് ഐ സി ബാലകൃഷ്ണൻ

കൽപ്പറ്റയിൽ പരിചയ സമ്പന്നരായ വയനാട്ടുകാരെ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് വയനാട് DCC പ്രസിഡൻറും ബത്തേരി മണ്ഡലം UDF സ്ഥാർത്ഥിയുമായ ഐ സി. ബാലകൃഷ്ണൻ വ്യക്തമാക്കി. ജില്ലയിൽ തന്നെയുള്ള സ്ഥാർത്ഥി ലിസ്റ്റിൽ നിന്ന് മികച്ച സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് വയനാട്ടുകാരുടെ വികാരം മാനിച്ചു കൊണ്ട് നിശ്ചയിക്കുമെന്നു കരുതുന്നതായും ഐ സി. ബാലകൃഷ്ണൻ.

Read More

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത സുൽത്താൻ ബത്തേരി യു ഡി എഫ്‌ കൺവെൻഷനിൽ മാധ്യമപ്രവർത്തകന്‌ നേരെ കയ്യേറ്റം

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത സുൽത്താൻ ബത്തേരി യു ഡി എഫ്‌ കൺവെൻഷനിൽ മാധ്യമപ്രവർത്തകന്‌ നേരെ കയ്യേറ്റം.യോഗത്തിൽ ബഹളമുണ്ടാക്കിയ ആളെ കോൺഗ്രസ്‌ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ്‌ ഒരുകൂട്ടമാളുകൾ റിപ്പോർട്ടർ ടിവി ക്യാമറാമാൻ മനു ദാമോദറിനെ കയ്യേറ്റം ചെയ്തത്‌.ദൃശ്യങ്ങൾ എടുക്കുന്നത്‌ തടസ്സപ്പെടുത്തിയ പ്രവർത്തകർ അസഭ്യം പറയുകയും ഫോൺ തട്ടിതെറിപ്പിക്കുകയും ചെയ്തു.സംഭവത്തിൽ ബത്തേരി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്‌ കമ്മറ്റി ചെയർമ്മാൻ കെ കെ എബ്രഹാം അപലപിച്ചു.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്ഭാരവാഹികൾവാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

സംസ്ഥാനത്ത് 1054 പേർക്ക് കൊവിഡ്, 11 മരണം; 3463 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1054 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂർ 74, ആലപ്പുഴ 70, തൃശൂർ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസർഗോഡ് 29, ഇടുക്കി 25, വയനാട് 20 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

എൽ ഡി എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എസ് വിശ്വനാദൻ കൽപ്പറ്റയിൽ നാമനിർദ്ധേശ പത്രിക സമർപ്പിച്ചു

എൽ ഡി എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എസ് വിശ്വനാദൻ കൽപ്പറ്റയിൽ നാമനിർദ്ധേശ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് ന്റെ ജില്ലയിലെ നേതാക്കളായ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ,വി .വി ബേബി, കെ.ശശാങ്കൻ, ബത്തേരി മുൻസിപാലിറ്റി ചെയർമാൻ ടി.കെ രമേശൻ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Read More

അടിയന്തര അറിയിപ്പ്

കല്‍പ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപം ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിക്കുന്നതിനാല്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുകയും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാ…

Read More

തൃശ്ശൂർ കാട്ടൂർക്കടവിൽ വീട്ടമ്മയെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു

തൃശ്ശൂർ കരാഞ്ചിറ കാട്ടൂർക്കടവിൽ വീട്ടമ്മയെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി(43)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുണ്ടാപട്ടികയിലുൾപ്പെട്ടയാളാണ് ഹരീഷ് സംഭവം നടക്കുമ്പോൾ ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. മൂന്നംഗ സംഘമാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയത്.

Read More

ഘടക കക്ഷിക്ക് നൽകിയ സീറ്റാണ് ലതിക ആവശ്യപ്പെട്ടത്; പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

ലതികാ സുഭാഷിന് സീറ്റ് നൽകാത്തതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. ലതികക്ക് സീറ്റിന് അർഹതയുണ്ട്. എന്നാൽ ഏറ്റുമാനൂർ സീറ്റാണ് ലതിക ആവശ്യപ്പെട്ടത്. വൈപ്പിൻ ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നില്ല കോൺഗ്രസിന് സീറ്റ് നൽകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂരാണ്. അത് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് ജോസഫിന് നൽകിയ സീറ്റാണ്. പകരം സീറ്റ് ചോദിക്കാൻ ലതിക തയ്യാറായിട്ടില്ല അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാതെ വന്നത്. അല്ലാതെ മനപ്പൂർവമല്ല. കോൺഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയായി…

Read More

ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക: കേരള പോലീസ്

ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക. വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോമില്‍ കബളിപ്പിക്കല്‍ ഓണ്‍ലൈന്‍ വിപണിയായ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പനക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. വീട്ടുപകരണങ്ങൾ പകുതിവിലയ്ക്ക് നൽകാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീൻ വഴി വിലക്കുറവിൽ ലഭിച്ചതാണെന്നും ട്രാൻസ്ഫർ ആയതിനാൽ ഇവ…

Read More

വടകരയിൽ മത്സരിക്കാനില്ലെന്ന് കെ കെ രമ; സ്ഥാനാർഥിയെ ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കും

വടകര നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയാകാനില്ലെന്ന് കെ കെ രമ. പകരം സ്ഥാനാർഥിയെ ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കും. കെ കെ രമ മത്സരിക്കണമെന്ന് നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു വടകരയിൽ രമ സ്ഥാനാർഥിയാകുകയാണെങ്കിൽ പിന്തുണ നൽകാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നാണ് ആർ എം പി നേതാക്കൾ അറിയിച്ചത്. അതേസമയം രമ മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് പിന്തുണ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Read More