തൃശ്ശൂർ കരാഞ്ചിറ കാട്ടൂർക്കടവിൽ വീട്ടമ്മയെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി(43)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുണ്ടാപട്ടികയിലുൾപ്പെട്ടയാളാണ് ഹരീഷ്
സംഭവം നടക്കുമ്പോൾ ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. മൂന്നംഗ സംഘമാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയത്.