തൃശ്ശൂർ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പഴയന്നൂർ പട്ടിപറമ്പിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖാണ്(32) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്.
ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കഞ്ചാവ് വിൽപ്പനയിലെ പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പോലീസ് നൽകുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ തൃശ്ശൂരിൽ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്.