അയാളോട് പുച്ഛം മാത്രം; പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചു

നടി പാർവതി തിരുവോത്ത് താര സംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർവതി ഇക്കാര്യം അറിയിച്ചത്. ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജി. സംഘടനയിൽ നിന്ന് രാജിവെച്ച ഭാവനയെ ഇടവേള ബാബു മരിച്ചു പോയ ഒരാളെന്ന നിലയിൽ താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു. അത് കാണിക്കുന്നത് അയാളുടെ അറപ്പുള്ള മനോഭാവത്തെയാണെന്ന് പാർവതി കുറിപ്പിൽ പറയുന്നു.  

Read More

തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 50 കോടി രൂപ വിതരണം ചെയ്തു

ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേർക്കായി 50 കോടി രൂപ വിതരണം ചെയ്തു. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support എന്ന ലിങ്കിൽ ക്ലിക് ചെയ്തു തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് സംസ്ഥാനത്ത് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ തളിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.   5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

കോവിഡ് 19: വയനാട്ടിലെ പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രത ശക്തമാക്കും; ജില്ലാ കലക്ടര്‍

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആദിവാസി- പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. രോഗവ്യാപനം കോളനികളിലും എത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് സംബന്ധിച്ചു കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ- തദ്ദേശ സ്വയംഭരണ- പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എട്ടു മാസമായി തുടരുന്ന കോവിഡ് വിരുദ്ധ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ആദ്യഘട്ടത്തിലുണ്ടായിരുന്ന ശക്തമായ ഫീല്‍ഡ്‌ലെവല്‍…

Read More

മാനന്തവാടിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിക്കുന്നു

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒക്‌ടോബര്‍ 14 ന് ബുധനാഴ്ച  പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിക്കുന്നത്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കോവിഡ് ഒരു പുതിയ വൈറസ് രോഗമായതിനാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകമെമ്പാടും നടന്നു വരികയാണ്….

Read More

7836 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 94,388 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂർ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂർ 130, കാസർഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 103 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (12.10.20) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്‍മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്്. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍…

Read More

കണ്ണൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂരിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലഘട്ടത്തിൽ അച്ഛൻ തന്നെ പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിനാണ് കുട്ടി മൊഴി നൽകിയത് പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് കുട്ടിയെ 19 പേർ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവും തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി സിജി ഘോഷാണ് ശിക്ഷ വിധിച്ചത്. അതേസമയം കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന 18 കേസുകളിൽ വിചാരണ…

Read More

കല്‍പ്പറ്റയില്‍ 12 പേര്‍ക്ക് പോസിറ്റീവ്

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 12 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്. ഇതില്‍  ഏഴു പേര്‍ മുട്ടില്‍ സ്വദേശികളും, അഞ്ചുപേര്‍ കല്‍പ്പറ്റ സ്വദേശികളുമാണ്. 156 ആന്റിജന്‍ പരിശോധനയും, 33 ആര്‍ടിപിസിആര്‍ പരിശോധനയുമാണ് ഇന്നു നടത്തിയത്.മീനങ്ങാടിയില്‍ ഇന്ന് നടന്ന 138 ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവ്

Read More