നടി പാർവതി തിരുവോത്ത് താര സംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർവതി ഇക്കാര്യം അറിയിച്ചത്. ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജി. സംഘടനയിൽ നിന്ന് രാജിവെച്ച ഭാവനയെ ഇടവേള ബാബു മരിച്ചു പോയ ഒരാളെന്ന നിലയിൽ താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു. അത് കാണിക്കുന്നത് അയാളുടെ അറപ്പുള്ള മനോഭാവത്തെയാണെന്ന് പാർവതി കുറിപ്പിൽ പറയുന്നു.