പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്നു. പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാമളാ കുമാരി(53)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശ്യാമളക്ക് ഒപ്പം താമസിച്ചിരുന്ന ശിവരാമൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
ഓട്ടോ ഡ്രൈവറാണ് ശിവരാമൻ. ശ്യാമളക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശിവരാമനെ പോലീസ് അറസ്റ്റ് ചെയ്തു.