കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നത് ഒപ്പം ജോലി ചെയ്യുന്നയാളെന്ന് പോലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നായിക്കാപ്പ് സ്വദേശി ഹരീഷിനെ വെട്ടിക്കൊന്നത്. ഓയിൽ മിൽ ജോലിക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം
തലയ്ക്കും കഴുത്തിനുമാണ് ഹരീഷിന് വെട്ടേറ്റത്. നായ്കാപ്പ് ഓയിൽ മില്ലിൽ ഹരീഷിന്റെ സഹപ്രവർത്തകനായിരുന്ന ആളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.