സംസ്ഥാനത്ത് മഴ ശക്തമായതോടെ അപകടങ്ങളും പതിവായി. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ വീണ് 75കാരനെ കാണാതായി. പ്രമാടത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെ കാണാതായത്. പോലീസും അഗ്നിശമനസേനയും ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഷൊർണൂർ മുണ്ടായ അയ്യപ്പൻ കാവിന് സമീപത്ത് വെച്ചാണ് പി ബി വിനായക് എന്ന യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവമോർച്ച ഷൊർണൂർ മണ്ഡലം പ്രസിഡന്റാണ് പി ബി വിനായക്. ഫയർഫോഴും പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
കാസർകോട് രാജപുരത്ത് ഇന്നലെ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണനെ(26)കാണാതായത്. ഇന്ന് യുവതിയുടെ മൃതദേഹം ചുള്ളിക്കര തോട്ടിൽ കണ്ടെത്തുകയായിരുന്നു.