പെട്ടി മലയിൽ മൃതദേഹങ്ങൾ കണ്ടു പിടിക്കുന്നതിന് പോലീസ് നായകളും

പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി…

Read More

വയനാട്ടിൽ സ്വകാര്യ ലോഡ്ജിൽ പണം വെച്ചുള്ള ചീട്ടുകളിസംഘത്തെ പിടികൂടി

വെള്ളമുണ്ട; കണ്ടൈന്‍മെന്റ് സോണിലുള്ള തൊണ്ടര്‍നാട് വെച്ച് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ് പിടികൂടി.കോറോം പെട്രോള്‍പമ്പിന് സമീപത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിച്ച നിരവില്‍പ്പുഴ ജമാല്‍,സമീര്‍,കുഞ്ഞോം സ്വദേശി ഉവൈസ്,കുറ്റ്യാടി സ്വദേശി രമേശ്ബാബു,തൊട്ടില്‍പാലം സ്വദേശി നൗഫല്‍ എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസ് എസ്‌ഐ എ.യു. ജയപ്രകാശ്,എഎസ്‌ഐ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്നും 9640 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.പ്രതികള്‍ക്കെതിരെ എപ്പിഡമിക്‌സ് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Read More

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു

ഗൂഡല്ലൂർ: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു സിങ്കാരയൽ നിന്നും ഗൂഡല്ലൂർ ഭാഗത്തേക്ക് വരുന്ന ലൈൻ ടവർ നാല് ദിവസം മുമ്പുള്ള ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഒടിഞിരുന്നു. കോയമ്പത്തൂരിൽ നിന്നും സാമഗ്രികൾ എത്തിച്ചാണ് ഇന്ന് രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കനായത്. ഇപ്പോൾ ഗൂഡല്ലൂർ ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി എത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് മണിക്കൂറുകൾക്കകം വൈദ്യുതി എത്തുമെന്ന് അധികൃതർ അറിയിച്ചു

Read More

കര്‍ണാടക ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗ്ലൂരു: കർണാടകയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രിയെ കൂടാതെ വനം, ടൂറിസം മന്ത്രിമാരും ചികിത്സയിലാണ്. 1,72,102പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 79,765പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 89,238പേര്‍ രോഗമുക്തരായപ്പോള്‍ 3,091പേര്‍ മരിച്ചു.

Read More

കണ്ണൂരിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ഇരിണാവിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡ് പരിശോധനക്ക് ശേഷം നാളെ ഇൻക്വസ്റ്റ് നടത്തും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Read More

ഉരുള്‍പൊട്ടല്‍ സാധ്യത: വയനാട് പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍. മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിനാലാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയില്‍ നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഇവരുടെ താമസം. ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- വനം-…

Read More

പെട്ടിമുടിയിൽ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 43 ആയി

പെട്ടിമുടി ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. 16 കുട്ടികൾ ഉൾപ്പെടെ 27 പേരെ കൂടി ഇനി കണ്ടെത്തേണ്ടതുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ്…

Read More

സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ ആരംഭിക്കും

സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണുമായി ബന്ധപ്പെട്ട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു . രാവിലെ 6 .30 മുതൽ ഒരു മണിക്കൂർ ഇടവിട്ട് കോഴിക്കോട് അടക്കം സുൽത്താൻ ബത്തേരിയിലെ വിവിധ പ്രദേശങ്ങളിലേക്കായി 27 സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുക.

Read More

യുവതിയെ പീഡിപ്പിച്ച സംഭവം: വൈദികനെ സഭയിൽ നിന്നും നീക്കംചെയ്തു

സുൽത്താൻ ബത്തേരി:മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന ഫാദർ ബാബു വര്ഗീസ് പൂക്കോട്ടിൽ എന്ന പുരോഹിതൻ പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിൽ അച്ഛനെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാരാവകാശങ്ങളില്നിന്നും മാറ്റി നിർത്തുകയും ചെയ്തിരിക്കുന്നു, കേണിച്ചിറയിൽ അച്ഛൻ നടത്തിവരുന്ന ഡി അഡിക്ഷൻ സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന്…

Read More

പെട്ടിമുടി ദുരന്തത്തിൽ മരണസംഖ്യ 42 ആയി

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് 16 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 28 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. ഇതിൽ 17 പേർ കുട്ടികളാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്‌സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും…

Read More