Headlines

കണ്ണൂരിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ഇരിണാവിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡ് പരിശോധനക്ക് ശേഷം നാളെ ഇൻക്വസ്റ്റ് നടത്തും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.