ജമ്മു കാശ്മീരിൽ ഭീകരാക്രമണം: സിആർപിഎഫ് ജവാനും അഞ്ച് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും പ്രദേശവാസിയായ അഞ്ചുവയസ്സുകാരൻ കുട്ടിയും കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ ബിജ്‌ബെഹാരിയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ ഭീകരവാദികൾ ആക്രമിക്കുകയായിരുന്നു.

റോഡ് ഉദ്ഘാടന ചടങ്ങിനിടെ സിആർപിഎഫ് ബറ്റാലിന് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ പരുക്കേറ്റ കുട്ടി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ന് പുലർച്ചെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.