തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ

  തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ. കൊവിഡ് രോഗബാധിതരുടെ എണ്ണം 75,000ത്തിലേക്ക്. ഇന്ന് മാത്രം 3645 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,622 ആയി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷംതമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ. ചെന്നൈയിൽ മാത്രം ഇന്ന് 1956 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ അമ്പതിനായിരത്തോളം പേരും ചെന്നൈയിലാണ്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 46 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 957 ആയി.  

Read More

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്ത്

സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന 250ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി മാസ് ആക്ഷന്‍ വേഷത്തിലാണ് വരുന്നതെന്നാണ് സൂചനകള്‍. ‘വിശ്വാസികളെ പാതിരാപെരുന്നാളിന്‍റെ നല്ല നടത്തിപ്പിനായി എസ്.ഐ ഡൊമിനിക് പോളിനൊപ്പമെത്തിയ മറ്റ് പൊലീസുകാരുടെ ശ്രദ്ധയ്ക്ക്. കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.’; എന്ന ശബ്ദലേഖനത്തോടെയാണ് മോഷന്‍ പോസ്റ്ററുള്ളത്. നവാഗതനായ മാത്യുസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസാണ് തിരക്കഥ ഒരുക്കുന്നത്….

Read More

ഹരിയാനയിലെ ഹൈവേയിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി. ഹരിയാനയിലെ ഹൈവേയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമിത ചീറ്റ ഹെലികോപ്റ്ററാണ് സോനിപത് കെഎംപി എക്‌സ്പ്രസ് വേയിൽ ഇറക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തി ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു.

Read More

ജമ്മു കാശ്മീരിൽ ഭീകരാക്രമണം: സിആർപിഎഫ് ജവാനും അഞ്ച് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും പ്രദേശവാസിയായ അഞ്ചുവയസ്സുകാരൻ കുട്ടിയും കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ ബിജ്‌ബെഹാരിയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ ഭീകരവാദികൾ ആക്രമിക്കുകയായിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങിനിടെ സിആർപിഎഫ് ബറ്റാലിന് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ പരുക്കേറ്റ കുട്ടി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ന് പുലർച്ചെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രാവില മറ്റൊരു പ്രതിയായ അബ്ദുൽ സലാമും കീഴടങ്ങിയിരുന്നു. ഇതോടെ ആറ് പ്രതികള്‍ കേസില്‍ പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ നാല് യുവതികള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കി. ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതൽ പേർ…

Read More

കോവിഡിനെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി കുടിയേറ്റ തൊഴിലാളികൾക്കുള്ള യുപി സർക്കാരിന്റെ ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ പിടിയിൽ നിന്ന് എന്ന് മോചനം നേടുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധി ഘട്ടത്തിൽ ധീരമായി നിലനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപി സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശിൽ കൊവിഡ് പ്രതിരോധം നടക്കുന്നുണ്ട്. മാസ്‌കുകളും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി…

Read More

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്; 65 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം…

Read More

സർക്കാർ നിർദേശിച്ച നടപടികൾ രോഗവ്യാപന സാധ്യത കുറയ്ക്കും; കേരളത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിനന്ദനം

കോവിഡ് കാലത്തെ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുന്നോട്ടുവെച്ച കരുതൽ നടപടികളെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രാലയം. വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നതിനായി സ്വീകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിൽ കേരളാ സർക്കാരിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അയച്ച കത്തിൽ പറയുന്നു ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്തക്ക് അയച്ച കത്തിലാണ് അഭിനന്ദനം. പ്രവാസികളുടെ കൊവിഡ് പരിശോധന, മടങ്ങിവരുമ്പോൾ പിപിഇ കിറ്റ് ധരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിലാണ് അഭിനന്ദനം. എൻ 95 മാസ്‌ക്, ഫെയ്സ് ഷീൽഡ്, ഹാൻഡ് ഗ്ലൗസുകൾ…

Read More

ശക്തമായ മഴയ്ക്ക് സാധ്യത;അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളാ തീരത്ത് 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 115 മില്ലി മീറ്റർ മുതൽ 204.5 മില്ലി…

Read More

രാജ്യത്ത് ഒരു ദിവസത്തിനിടെ 17,296 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് ഒരു ദിവസത്തിനിടെ 17,296 പുതിയ കൊവിഡ് കേസുകൾ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കണക്ക് പതിനേഴായിരത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 407 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് മരണം 15,000 കടന്നു.4,90,401 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 15,301 പേർ മരിച്ചു. 1,89,463 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 2,85,637 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് അടുത്തെത്തി. 6931 പേരാണ് സംസ്ഥാനത്ത് മാത്രം മരിച്ചത്….

Read More