കോവിഡിനെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി
കുടിയേറ്റ തൊഴിലാളികൾക്കുള്ള യുപി സർക്കാരിന്റെ ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡിന്റെ പിടിയിൽ നിന്ന് എന്ന് മോചനം നേടുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധി ഘട്ടത്തിൽ ധീരമായി നിലനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുപി സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശിൽ കൊവിഡ് പ്രതിരോധം നടക്കുന്നുണ്ട്. മാസ്‌കുകളും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി തിരിച്ചെത്തിയ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിർഭർ യുപി റോസ്ഗാർ യോജന പദ്ധതി. 31 ജില്ലകളിലായി 1.25 കോടി തൊഴിലാളികൾക്ക് 125 ദിവസത്തെ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published.