ബംഗ്ലൂരു: കർണാടകയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രിയെ കൂടാതെ വനം, ടൂറിസം മന്ത്രിമാരും ചികിത്സയിലാണ്.
1,72,102പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 79,765പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 89,238പേര്‍ രോഗമുക്തരായപ്പോള്‍ 3,091പേര്‍ മരിച്ചു.