എറണാകുളത്ത് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം എളങ്കുന്നപ്പുഴയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായമ്പബലം സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. സന്തോഷിന് പുറമെ പുക്കാട് സ്വദേശി സിദ്ധാർഥൻ, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടിരുന്നു.