കൊല്ലം പരവൂരിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശി സക്കറിയ(50)യുടെ മൃതദേഹമാണ് ലഭിച്ചത്.
പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പരക്കട പള്ളിക്ക് സമീപത്ത് വെച്ച് മത്സ്യബന്ധനത്തിന് പോയ നാല് പേരടങ്ങിയ സംഘത്തിന്റെ കട്ടമരം മറിയുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായ ഇസുദ്ദീൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.