പൊന്നാനിയിൽ ഫൈബർ വള്ളം അപകടത്തിൽ പെട്ട് കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. താനൂർ സ്വദേശി ഉബൈദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അറബിക്കടലിൽ നോർത്ത് 53 ദിശയിൽ കോസ്റ്റ് ഗാർഡ് ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി കോസ്റ്റ് ഗാർഡിന്റെ എയർക്രാഫ്റ്റും മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് ഡിപ്പാർട്ടുന്റും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. ഇതിന് പുറമേ മത്സ്യത്തൊഴിലാളികളും സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ വ്യാപകമാക്കി.
അതേസമയം, ഇന്നലെ രാത്രിയിൽ രക്ഷാപ്രവർത്തനത്തിറങ്ങിയ ഫിഷറീസ് സുരക്ഷാ ബോട്ടിന്റെ ബെൽറ്റ് പൊട്ടി അപകടത്തിൽ പെട്ടു. പിന്നീട് മറ്റൊരു ബോട്ട് ഉപയോഗിച്ചാണ് ഇത് കരയ്ക്ക് എത്തിച്ചത്.