ഒന്നാംവിള നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍

കൊച്ചി: സര്‍ക്കാര്‍ സപ്ലൈകോ വഴി 2020-21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. കഴിഞ്ഞ (2019-20) ഒന്നാം വിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കൊവിഡ് വ്യാപനമുളള സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷയില്‍ തിരുത്ത് ഉണ്ടെങ്കില്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ അപേക്ഷ നല്‍കി പരിഹരിക്കാവുന്നതാണെന്നും സി എം…

Read More

കോഴിക്കോട് ജില്ലയില്‍ 246 പേര്‍ക്ക് കൊവിഡ്; 145 പേർക്ക് രോഗമുക്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒമ്പത് പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പറേഷന്‍ പരിധിയില്‍ നാലു അതിഥി തൊഴിലാളികള്‍ക്കും പോസിറ്റീവായി. ചികിൽസയിലുള്ള…

Read More

വയനാട്ടിൽ 125 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.09) പുതുതായി നിരീക്ഷണത്തിലായത് 125 പേരാണ്. 265 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2462 പേര്‍. ഇന്ന് വന്ന 22 പേര്‍ ഉള്‍പ്പെടെ 294 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1022 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 58061 സാമ്പിളുകളില്‍ 56041 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 54309 നെഗറ്റീവും 1732 പോസിറ്റീവുമാണ്

Read More

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. പനമരം സെക്ഷനിലെ ഇരട്ടമുണ്ട, മുക്തി, നെയ്കുപ്പ, മണല്‍വയല്‍ എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, മാമാട്ടംകുന്നു, പള്ളിക്കല്‍, കോക്കടവ്, ഉപ്പുനട ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Read More

കൊവിഡ് മൂലം സംസ്ഥാനത്ത് ഇന്ന് 13 മരണം സ്ഥിരീകരിച്ചത്

13 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71),…

Read More

സുൽത്താൻ ബത്തേരിയിൽ രണ്ടുപേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്നും ഇന്നലെയുമായി കോവിഡ് രോഗികളുടെ എണ്ണം എട്ടായി

ഇന്ന് സുൽത്താൻബത്തേരി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ 84 പേർ നടത്തിയ ആൻ്റി ജൻ ടെസ്റ്റിലാണ് രണ്ടുപേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചത് .ഇന്നലെ അറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്തണ്ടി കുന്നിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്കും, ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീക്കും മാനിക്കുനിയിൽ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാൾക്കും , കർണാടകയിൽ നിന്നും വന്ന കല്ലുവയൽ സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ദിവസേന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി തിനെത്തുടർന്ന് ആശങ്കയിലായിരിക്കുകയാണ് ബത്തേരി പ്രദേശത്തുകാർ

Read More

കൊവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്ന ആദ്യ ജില്ലയായി പൂനെ; ഒരു മാസത്തിനിടെ ഒരുലക്ഷം വൈറസ് ബാധിതര്‍

മുംബൈ: കൊവിഡ് വൈറസ് ബാധ ദ്രുതഗതിയില്‍ പടരുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന ആദ്യ ജില്ലയായി മഹാരാഷ്ട്രയിലെ പൂനെ. 2,03,468 പേര്‍ക്കാണ് ഇവിടെ ഇതു വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്. പരിശോധനയുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണക്കൂടുതലിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആഗസ്ത് അഞ്ചിനാണ് പൂനെയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. എന്നാല്‍, ഒരുമാസത്തിനകം രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ്…

Read More

സുശാന്ത് സിങ് കേസ്: നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

മുംബൈ: മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് റിയ ചക്രബര്‍ത്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. താന്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിങിന്റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിയ മൊഴി നല്‍കിയിട്ടുള്ളത്. താന്‍ നേരിട്ട് ലഹരികടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്റെ മാനേജര്‍ സാമുവല്‍…

Read More

ബാലഭാസ്കറിൻ്റെ മരണം: പ്രകാശ് തമ്പി അടക്കം നാല് പേരുടെ നുണ പരിശോധന നടത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി , അർജുൻ, സോബി എന്നിവരുടെ നുണ പരിശോധന നടത്തും. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയിൽ അപേക്ഷ നൽകും.ബാലഭാസ്കർ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർണക്കടത്ത് തുടങ്ങിയതായാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദർശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.ദുബായിൽ തുടങ്ങിയ ബിസിനസിൽ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50ലക്ഷം രൂപ ബാലഭാസ്കർ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിൻ്റെ മൊഴി. ബാലഭാസ്കറിൻ്റെ അപകട മരണത്തിന്…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 20 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7,…

Read More