മുംബൈ: കൊവിഡ് വൈറസ് ബാധ ദ്രുതഗതിയില്‍ പടരുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന ആദ്യ ജില്ലയായി മഹാരാഷ്ട്രയിലെ പൂനെ. 2,03,468 പേര്‍ക്കാണ് ഇവിടെ ഇതു വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്.
പരിശോധനയുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണക്കൂടുതലിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആഗസ്ത് അഞ്ചിനാണ് പൂനെയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. എന്നാല്‍, ഒരുമാസത്തിനകം രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. പൂന