Headlines

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണം; സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മോനോന്റെ ആരോപണത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച. മന്ത്രിയുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടും കൊട്ടാരക്കര സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുകളിലേക്ക് റിപ്പോർട്ട് നൽകിയില്ല. സോഷ്യൽ മീഡിയയിൽ വിവാദമായതിനു ശേഷമാണ് ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. വീഴ്ച സംബന്ധിച്ച് ഇന്റലിജൻസ് സ്റ്റേറ്റ് വിഭാഗം ആഭ്യന്തര അന്വേഷണം ആരംഭിച്ചു.അതേസമയം, മന്ത്രി കെ ബി ഗണേഷ് കുമാറിന് എതിരായ ആരോപണങ്ങളിൽ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. മന്ത്രി വിളിച്ചെന്നും മാപ്പ് പറഞ്ഞെന്നുമാണ് വിശദീകരണം. താൻ ഇന്നലെ നടത്തിയത് വൈകാരികമായ പ്രതികരണമായിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇല്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. എന്നാൽ വിവാദങ്ങൾക്കിടെ ഗണേഷ് കുമാർ സെക്രട്ടേറിയറ്റിൽ എത്തി. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.