കൊച്ചി: സര്‍ക്കാര്‍ സപ്ലൈകോ വഴി 2020-21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. കഴിഞ്ഞ (2019-20) ഒന്നാം വിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
കൊവിഡ് വ്യാപനമുളള സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷയില്‍ തിരുത്ത് ഉണ്ടെങ്കില്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ അപേക്ഷ നല്‍കി പരിഹരിക്കാവുന്നതാണെന്നും സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.