മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. വലിയ ഉത്തരവാദിത്വമാണിതെന്നും ഇന്ന് തന്നെ കാശ്മീരിലേക്ക് തിരിക്കുമെന്നും മനോജ് സിൻഹ പ്രതികരിച്ചു
ഒന്നാം മോദി സർക്കാരിൽ ടെലികോം വകുപ്പ് മന്ത്രിയായിരുന്നു മനോജ് സിൻഹ. ഗിരീഷ് ചന്ദ്ര മുർമുവിനെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിക്കുമെന്ന് വാർത്തകളുണ്ട്. നിലവിലെ സിഎജിയായ രാജീവ് മെഹർഷിയുടെ കാലാവധി ആഗസ്റ്റ് 8ന് അവസാനിക്കാനിരിക്കുകയാണ്.

 
                         
                         
                         
                         
                         
                        
