വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്നും 25 പവൻ സ്വർണം കവർന്ന യുവാവ് പിടിയിൽ. ഉഴമലയ്ക്കൽ സ്വദേശി രാജേഷ് ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിയായ യുവതിയുടെ വീട്ടിലാണ് മോഷണം നടന്നത്
വീട്ടുകാർ തിരുവനന്തപുരത്ത് പോയ സമയത്താണ് മോഷണം നടന്നത്. വീട് കുത്തിപ്പൊളിച്ചിട്ടുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. തുടർന്നാണ് യുവതിയുടെ ഫോൺ കോളുകൾ പരിശോധിച്ചത്.
താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 10 ലക്ഷം രൂപ വേണമെന്ന് രാജേഷ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതി തന്റെ കിടപ്പുമുറിയിലെ രഹസ്യഅറയിൽ സ്വർണം സൂക്ഷിച്ച കാര്യം പറഞ്ഞു കൊടുക്കുകയായിരുന്നു