സ്വർണം കുതിപ്പിൽ തന്നെ; ഇന്ന് 120 രൂപ ഉയർന്നു

സ്വർണവില ദിനംപ്രതി റെക്കോർഡുകൾ തിരുത്തി കുതിക്കുന്നു. പവന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 41,320 രൂപയായി. ഇന്നലെ രണ്ട് തവണയായി 920 രൂപ പവന് ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ 1040 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 5165 രൂപയിലെത്തി. ആറ് ദിവസം കൊണ്ട് 1320 രൂപ സ്വർണത്തിന് വർധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 40,000ത്തിലെത്തിയത്. ജൂലൈ മുതൽ 5520 രൂപയുടെ വർധനവും സ്വർണത്തിനുണ്ടായി