ചെന്നൈ: തിരുപ്പറങ്കുൻറം കാർത്തിക ദീപം തെളിക്കൽ വിവാദത്തിൽ സർവ്വേ റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ്നാട് സർക്കാർ. ദർഗയുടെ സമീപം ഉള്ളത് സർവേക്കല്ല് ആണെന്നും, ദീപത്തൂൺ അല്ലെന്നും നിയമമന്ത്രി സി ടി ആർ നിർമൽകുമാർ. ബ്രിട്ടീഷ് കാലത്തെ ജിടിഎസ് സർവ്വേ കല്ലുകളാണെന്നും മന്ത്രി. വിളക്ക് തെളിക്കാൻ അനുമതി നൽകിയ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. കൽത്തൂണിൽ ‘കാർത്തിക ദീപം’ തെളിക്കാൻ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യം.
വംബർ 24-ന് പരമ്പരാഗതമായ ‘കാർത്തിക ദീപം’ ഒറ്റത്തവണത്തേയ്ക്ക് തെളിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. മലമുകളിലുള്ള ദീപത്തൂൺ എന്നറിയപ്പെടുന്ന തർക്കവിഷയമായ സ്ഥലത്ത് ഇത്തവണത്തേക്ക് മാത്രമാണ് ദീപം തെളിയിക്കാൻ അനുമതി നൽകി നവംബർ 20 ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
തർക്കവിഷയമായ തൂണിൽ വിളക്ക് തെളിക്കുന്നതിന് നിലനിൽക്കുന്ന ആചാരമൊന്നും അല്ലെന്നും, നിലവിലുള്ള രീതിയിൽ മാറ്റം വരുത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും തമിഴ്നാട് സർക്കാർ വാദിക്കുന്നു. ഈ ആചാരം പരമ്പരാഗതമായി ദീപ മണ്ഡപത്തിലാണ് നടത്തിവരുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.









