Headlines

ധനരാജ് വധക്കേസിൽ വിധി ഇന്ന്; സിപിഎമ്മിന് നിർണായകം

കണ്ണൂർ ∙ പയ്യന്നൂരിലെ പാർട്ടിപ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ട കേസിൽ തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽനിന്ന് ഇന്നു വരാനിരിക്കുന്ന വിധി സിപിഎമ്മിന് അഗ്നിപരീക്ഷയാണ്. ആഭ്യന്തരകലഹങ്ങളും ഫണ്ടുവിവാദങ്ങളുമുണ്ടാക്കിയ വിള്ളലുകളടച്ച് സംഘടന ശക്തിപ്പെടുത്താൻ സിപിഎമ്മിന് അനുകൂലവിധി അനിവാര്യം. പ്രതികൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണെങ്കിലും വിധി തുടർചലനങ്ങളുണ്ടാക്കുക സിപിഎമ്മിലായിരിക്കും. 10 വർഷം മുൻപു ധനരാജ് കൊല്ലപ്പെടുമ്പോഴുണ്ടായിരുന്ന കെട്ടുറപ്പ് പയ്യന്നൂരിൽ ഇപ്പോൾ സിപിഎമ്മിനില്ല. പ്രതികൾക്കെല്ലാം പരമാവധി ശിക്ഷകിട്ടണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകരെ തൃപ്തിപ്പെടുത്തുന്നതല്ല വിധിയെങ്കിൽ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഉണ്ടാക്കിയ മുറിവുകളിൽ എരിവുപടരുമെന്ന ആശങ്കയുണ്ട്….

Read More

നെതന്യാഹുവുമായി 4 മണിക്കൂർ നീണ്ട ചർച്ചയിലും തീരുമാനമില്ല; പുതിയ സർക്കാർ എപ്പോൾ?: ഐസൻകോട്ടിനു മേൽ സമ്മർദ്ദം മുറുകുന്നു

ടെൽ അവീവ് ∙ ഇസ്രയേലിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും കാവൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തമ്മിൽ നടത്തിയ ഏറ്റവും ഒടുവിലത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയതായും വിശദമായ ചർച്ചകൾ നടന്നതായും പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ചർച്ചകൾ തുടരുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അടുത്ത യോഗം എപ്പോൾ നടക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാഥമിക ചർച്ചകൾക്ക് പിന്നാലെ ടെൽ…

Read More

ലിബിയയില്‍ റഷ്യന്‍ പടക്കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ യുക്രൈനെന്ന് പ്രാഥമിക നിഗമനം

ലിബിയ: ലിബിയയിലെ ബെന്‍ഗാസിയില്‍ നങ്കൂരമിട്ടിരുന്ന റഷ്യന്‍ പടക്കപ്പല്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുങ്ങി. ഞായറാഴ്ച പുലര്‍ച്ചെയാണ് കപ്പലിനു നേരെ യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പല്‍ മുങ്ങുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനായി ബെന്‍ഗാസിയില്‍ നങ്കൂരമിട്ടതായിരുന്നു റഷ്യന്‍ നാവികസേനയുടെ പടക്കപ്പലായ മെര്‍ക്കുറി. ലിബിയന്‍ നാവിക സേന കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതാണ് വിവരം. ( Russian Navy corvette Merkury attacked in Libya) റഷ്യക്കാരും ലിബിയന്‍സും ഉള്‍പ്പെടെ 10 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന്…

Read More