കാസർകോട് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ച് പേരാണ് തോണിയിലുണ്ടായിരുന്നത്. ഇതിൽ നാല് പേർ രക്ഷപ്പെട്ടു. പെരുമ്പള സ്വദേശി നിയാസിനെയാണ് കാണാതായത്.
ഇന്ന് പുലർച്ചെ മണൽവാരാൽ പോയപ്പോഴാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്