കൊല്ലം ആലപ്പാട്ട് നിന്നും പോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് തകർന്നു. ഒരാൾ മരിച്ചു. ഒരാളെ കാണാതായി. മൂന്ന് പേർ നീന്തി രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തകർന്ന ബോട്ട് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുലിമുട്ടിനു സമീപമാണ് കരക്കടിഞ്ഞത്. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ടായിരുന്നു. സ്രായിക്കാട് നിന്ന് പോയ ദിയ ബോട്ടാണ് അപകടത്തിൽ പെട്ടത്.