സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം തിരുവനന്തപുരം സി-ആപ്റ്റിൽ പരിശോധന നടത്തുന്നു. യുഎഇ കോൺസുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നത്.
വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. തുടർന്ന് കസ്റ്റംസ് സി ആപ്റ്റിൽ പരിശോധന നടത്തുകയും ചെയ്തു. പിന്നാലെയാണ് എൻഐഎ സംഘവും സി ആപ്റ്റിൽ പരിശോധന നടത്തുന്നത്.
യുഎഇ കോൺസുലേറ്റിൽ നിന്ന് സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഈ വാഹനങ്ങളിലെ ഡ്രൈവർമാരെയും കസ്റ്റംസം ചോദ്യം ചെയ്തിരുന്നു.