സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസിലെ പ്രതി സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് ചോദ്യം ചെയ്യുന്നത്. സംജു വാങ്ങിയ സ്വർണം ഷംസുദ്ദീന് നൽകിയതായാണ് മൊഴി
ചോദ്യം ചെയ്യലിനായി ഷംസുദ്ദീനെ വിളിച്ചു വരുത്തുകയായിരുന്നു. ഷംസുദ്ദീൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് സമൻസ് അയച്ചത്. ഷംസുദ്ദീനെ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
അതേസമയം സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കസ്റ്റംസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

