സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് റെയ്ഡ്. സ്വർണക്കടത്ത് കേസിൽ നാലാം പ്രതിയാണ് സന്ദീപ് നായർ
കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിനൊപ്പം ബംഗളൂരുവിൽ വെച്ചാണ് സന്ദീപിനെ എൻ ഐ എ സംഘം പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് പലതവണയായി പുറത്തെത്തിച്ച സ്വർണം പ്രതികൾ വിവിധ ഇടങ്ങളിൽ സൂക്ഷിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.