സ്വർണക്കടത്ത് കേസിൽ മലപ്പുറത്ത് രണ്ട് പേർ കൂടി അറസ്റ്റിൽ; പേര് വിവരങ്ങൾ പുറത്തുവിടാതെ കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചവരാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ് സൂചന നൽകുന്നു

സന്ദീപിന്റെ ബാഗ് പരിശോധിച്ചതിൽ നിന്ന് കള്ളക്കടത്ത് ഇടപാടുകൾ പ്രതിപാദിക്കുന്ന ഡയറി അടക്കം എൻ ഐ എ കണ്ടെത്തിയിരുന്നു. ഇതിലാണ് പണം നൽകിയവരുടെ വിശദാംശങ്ങളുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published.