സുൽത്താൻ ബത്തേരി: മൈസൂരു-മലപ്പുറം ദേശീയപാത എന്ന പുതിയ നിർദ്ദേശത്തിന് പിന്നിൽ, ദേശീയപാത 766 അടച്ചുപൂട്ടാൻ ശ്രമിക്കുന്ന ലോബികളുടെ സംഘമാണ്.
മൈസൂരുവിൽ നിന്നും ബന്ദിപ്പൂർ,നഗർഹൊള എന്നിങ്ങനെ രണ്ടു കടുവ സങ്കേതങ്ങളിലൂടെയും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളിലൂടെയും കടന്നുവേണം ഈ പാത മലപ്പുറത്ത് എത്താൻ എന്നിരിക്കെ, ഈ പാത കടന്ന് പോവുന്നത് വനമേഖല ഉൾപ്പെടാത്ത പ്രദേശത്തിലൂടെയാണ് എന്ന് പറയുന്നതിൽ തന്നെ ഒളിച്ചുകളി മനസിലാക്കാം.
കോവിഡ് കാലത്ത് ദേശീയപാത 766 ൻ്റെ പ്രാധാന്യം നാം മനസിലാക്കിയതാണ്. കർണാടക കേരളതിലേക്കുള്ള റോഡുകൾ മണ്ണിട്ട് അടച്ചപ്പോൾ പോലും തുറന്നിട്ട ഈ ദേശീയപാത 766 അട്ടിമറിക്കപ്പെട്ടാൽ വയനാട് വലിയ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങും .
ദേശീയപാത 766 ന് മറ്റൊരു ബദൽപാതയും ഇല്ല എന്ന് നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാർ മൈസൂരു-മലപ്പുറം ദേശീയപാത നിർദ്ദേശം തള്ളിക്കളയുകയും
സുപ്രീം കോടതിയിൽ നടക്കുന്ന രാത്രിയാത്ര നിരോധനകേസിൽ കാര്യക്ഷമമായി ഇടപെട്ട് ദേശീയപാത 766 പൂർണമായും തുറന്നു കിട്ടാനുള്ള നീക്കങ്ങൾ നടത്തേണ്ടതാണ്.
മൈസൂരുവിൽ നിന്ന് മലപ്പുറത്തേക്ക് എളുപ്പമാർഗം ദേശീയപാത 766 തന്നെയാണ് എന്നിരിക്കെ, കേന്ദ്ര ഗവൺമെൻറിൻ്റെ ഭാരത്മാലാ പദ്ധതിയിൽ ഉൾപെടുത്തിയ നിർദിഷ്ട മൈസൂരു-മലപ്പുറം പാതയിൽ നിന്നും കേന്ദ്ര ഗവൺമെൻ്റ് പിന്മാറുകയും; ദേശീയപാത 766 പൂർണമായും തുറക്കാനാവശ്യമായ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതാണ്.പത്ര സമ്മേളനത്തിൽ
സി അബ്ദുൾ ഖാദർ, വി കെ റെഫീക്, സംഷാദ് പി, ഹംസ വയനാട്, നൗഷാദ് വെള്ളങ്ങര, റസാഖ് വയനാട് എന്നിവർ പങ്കെടുത്തു